ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ മേധാവിയായിരുന്ന ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി ∙ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ മേധാവിയായിരുന്ന ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമാണ് നടപടി. ഹാഫിസ് സയീദ് ഉൾപ്പെടെ 31 പേരെ മുൻപ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ലഷ്കറെ തയിബ നിരോധിക്കപ്പെട്ടതോടെ ജമാഅത്തുദ്ദഅവ (ജെയുഡി) സ്ഥാപിച്ച ഹാഫിസ് സയീദീന് കഴിഞ്ഞദിവസം പാക്ക് ഭീകരവിരുദ്ധ കോടതി 32 വർഷം കൂടി തടവുശിക്ഷ വിധിച്ചിരുന്നു.

ലഷ്കറിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും പണം ശേഖരിക്കുന്നതിലും ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും തൽഹ സയീദിനുള്ള പങ്ക് കണക്കിലെടുത്താണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനിൽ ലഷ്കറിന്റെ ക്യാംപുകളിൽ സന്ദർശിക്കുന്ന ഇയാൾ ഇന്ത്യ, യുഎസ്, ഇസ്രയേൽ എന്നിവയ്ക്കെതിരെ ഭീകരാക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here