പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പിതാവ്‌ അറസ്‌റ്റില്‍

0

കാഞ്ഞങ്ങാട്‌: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പിതാവ്‌ അറസ്‌റ്റില്‍. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന്‌ വിധേയമാക്കിയ പെണ്‍കുട്ടിയെ അമിതരക്‌തസ്രാവംമൂലം ഗുരുതരാവസ്‌ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം കാഞ്ഞങ്ങാട്ടെ ആശുപത്രി അധികൃതര്‍ ഹോസ്‌ദുര്‍ഗ്‌ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ 49കാരനായ പിതാവ്‌ അറസ്‌റ്റിലായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here