കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു

0

എരുമേലി ∙ കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിനി അനുപമ മോഹനനാണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി റോഡിൽനിന്നും വന്ന ബൈക്ക് ആണ് അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണംവിട്ട ബൈക്ക് വീടിന്റെ ഇരുമ്പ് ഗേറ്റ് തകർത്ത് 20 അടിയിലേറെ ദൂരം തെറിച്ചുപോയി. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here