നടൻ ദിലിപീനെതിരായ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ.

0

കൊച്ചി ∙ നടൻ ദിലിപീനെതിരായ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ട്. തന്റെ തെളിവുകൾ കോടതി അംഗീകരിച്ചു. വിശ്വാസ്യത തിരിച്ചുകിട്ടാൻ വിധി സഹായിച്ചതായും ബാലചന്ദ്രകുമാർ പ്രതികരിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു നൽകിയ ഓഡിയോ ക്ലിപ്പുകളാണു കേസിൽ നിർണായകമായത്.

ഹൈക്കോടതി വിധി ആത്മവിശ്വാസം നൽകുന്നതാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.മോഹനചന്ദ്രൻ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്പി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയാണു ഹൈക്കോടതി തള്ളിയത്.

Leave a Reply