നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്

0

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. അഭിഭാഷകര്‍ മുഖേനെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്.മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനുപിനോട് അഭിഭാഷകന്‍ പറയുന്നതാണ് ഓഡിയോയിലുള്ളത്

മഞ്ജു മദ്യപിക്കാറുണ്ടോയെന്ന് ദിലീപിന്റെ സഹോദരനോട് അഭിഭാഷകന്‍ ചോദിക്കുന്നു. തനിക്കറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സഹോദരന്‍ ആദ്യം പറയുന്നത്. എന്നാല്‍ ഉണ്ടെന്ന് പറയണമെന്ന് അഭിഭാഷകന്‍ പറയുന്നു. വീട്ടിലെത്തിയപ്പോള്‍ മദ്യപിക്കാറില്ലെന്നും വീട്ടില്‍ നിന്ന് പോകുന്ന സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. നിങ്ങള്‍ക്ക് അത് എങ്ങനെ അറിയാമെന്ന് ചോദിക്കുമ്പോൾ മഞ്ജു വീട്ടില്‍ നിന്ന് മദ്യപിക്കുന്നത് കണ്ടിട്ടില്ലെന്നും മദ്യപിച്ച്‌ പലപ്പോഴും വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പറയേണ്ടത്

മഞ്ജു മദ്യപിക്കുന്ന കാര്യം വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. ഇക്കാര്യം ചേട്ടനോട് സംസാരിച്ചിരുന്നു. ചേട്ടന്‍ നോക്കാമെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച്‌ ചേട്ടനും മഞ്ജുവും തമ്മില്‍ വീട്ടില്‍ വഴക്കിട്ടില്ല. ചേട്ടന്‍ പത്ത് വര്‍ഷത്തിലധികമായി മദ്യം കൈക്കൊണ്ട് തൊടാറില്ലെന്നും അതിന് മുന്‍പും ചേട്ടന്‍ സ്വല്‍പം കഴിക്കാറുണ്ടെന്ന് പറയണമെന്നും പുറത്തുവന്ന ഓഡിയോയില്‍ പറയുന്നു.

മറ്റൊന്ന് ദീലീപ് ആശുപത്രിയിലായിരുന്നെന്ന് സ്ഥാപിക്കുന്ന വിവരങ്ങള്‍ അഭിഭാഷകന്‍ അനുപീനെ പഠിപ്പിക്കുന്നതാണ്. ചേട്ടന് ചെസ്റ്റ് ഇന്‍ഫെക്ഷനാണെന്നും തീരെ സുഖമില്ലെന്നും ആദ്യം പനിയുണ്ടായിരുന്നെന്നും തൊണ്ട വേദനയുണ്ടായിരുന്നെന്നും പറയാനും ആവശ്യപ്പെടുന്നു. നിങ്ങള്‍ ആശുപത്രിയില്‍ പോയി ചേട്ടനെ കണ്ടോയെന്ന് ചോദിച്ചാല്‍ ആസമയത്ത് പറ്റുമ്പോൾ എല്ലാം ചേട്ടനെ ആശുപത്രിയില്‍ പോയി കാണാറുണ്ടായിരുന്നെന്നും ഡോക്ടറെ ചെറുപ്പം മുതലേ പരിചയം ഉണ്ടെന്നും പറയണമെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. കോടതി മറ്റെന്തെങ്കിലും ചോദിച്ചാല്‍ ആ ചോദ്യം മനസിലായില്ലെന്ന് പറയണം. ഉടനെ തന്നെ ഡിഗ്രിക്കാരനല്ലേ എന്നൊക്കെ ചോദിക്കും. അതൊന്നും മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here