ബാറിനു മുന്നില്‍ സംഘര്‍ഷം: അടിയേറ്റ യുവാവ്‌ മരിച്ചു

0

കറുകച്ചാല്‍: കോട്ടയം വാകത്താനത്തെ ബാറിനു മുന്നില്‍ ഞായറാഴ്‌ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ തലയ്‌ക്ക്‌ അടിയേറ്റ യുവാവു മരിച്ചു. പാത്താമുട്ടം കുഴിയാത്ത്‌ ജിനു വര്‍ഗീസാണ്‌ (40) മരിച്ചത്‌. പാത്താമുട്ടം സെയ്‌ന്റ്‌ ഗിറ്റ്‌സ്‌ കോളജിലെ ഇലക്‌ട്രീഷ്യനാണ്‌.
ഞായറാഴ്‌ച രാത്രി പതിനൊന്നുമണിയോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഞാലിയാകുഴിയിലെ ബാറിനു മുന്നില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ ജിനുവിനു പരുക്കേറ്റതായാണു സൂചന. പരുക്കേറ്റു ബോധരഹിതനായ ജിനുവിനെ ആശുപത്രിയില്‍ എത്തിക്കും മുമ്പ്‌ ജീവന്‍ നഷ്‌ടമായി.
എന്നാല്‍, സംഘര്‍ഷത്തിലാണ്‌ ജിനുവിനു പരുക്കേറ്റതെന്നു വ്യക്‌തമായിട്ടില്ലെന്നു വാകത്താനം പോലീസ്‌ പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ ലിന്‍സി. മക്കള്‍ – ജയ്‌ഡന്‍, ജിയോന്‍.

LEAVE A REPLY

Please enter your comment!
Please enter your name here