സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പാര്‍ട്ടികോണ്‍ഗ്രസ്‌ വേദിയില്‍ നിലപാടു വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

0

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പാര്‍ട്ടികോണ്‍ഗ്രസ്‌ വേദിയില്‍ നിലപാടു വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഗതപ്രസംഗത്തില്‍തന്നെ പദ്ധതി സംബന്ധിച്ച സംസ്‌ഥാന സര്‍ക്കാര്‍ നിലപാടു പിണറായി വിജയന്‍ അറിയിച്ചു.
പദ്ധതി പ്രാരംഭ ഘട്ടത്തില്‍മാത്രമാണെന്നും യാഥാര്‍ഥ്യമാകണമെങ്കില്‍ കേന്ദ്രാനുമതി വേണമെന്നും കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. കേന്ദ്രാനുമതിക്കായി നീക്കം ശക്‌തമാക്കുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമാണ്‌ പിണറായി സമ്മേളന പ്രതിനിധികള്‍ക്കു മുന്നില്‍ നടത്തിയത്‌. ഉചിതമായ നഷ്‌ടപരിഹാരം നല്‍കും. വികസന പദ്ധതികള്‍ക്കൊപ്പം പരിസ്‌ഥിതി സംരക്ഷണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. സില്‍വര്‍ ലൈനിനെതിരായി പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങള്‍ യുക്‌തിരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here