കെ-റെയില്‍ കല്ലിടുന്നതു ഭൂവുടമകളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നു ഹൈക്കോടതി

0

കൊച്ചി: കെ-റെയില്‍ കല്ലിടുന്നതു ഭൂവുടമകളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്‌തത വരുത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരുടെ വാദത്തിനു മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.
സ്‌ഥലം വായ്‌പാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ കല്ലിട്ടതു തടസമാണോയെന്നു വ്യക്‌തമാക്കണമെന്നു സര്‍ക്കാരിനോടു മുമ്പ്‌ കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നില്ലെന്നും സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായാണു കല്ലിടുന്നതെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയതായി ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഭൂമിയേറ്റെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു സര്‍വേ കല്ലുകള്‍ സ്‌ഥാപിക്കുന്നതെന്നാണു ഹര്‍ജികള്‍ പരിഗണിച്ച പ്രാഥമികഘട്ടത്തില്‍ ബോധ്യപ്പെട്ടത്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്‌തത വരുത്തി.
അന്തിമവിജ്‌ഞാപനം പുറപ്പെടുപ്പിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹര്‍ജിക്കാരുടെ ആരോപണങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കാം. കല്ലുകള്‍ സ്‌ഥാപിക്കുന്നതിനു മുമ്പ്‌ ഭൂവുടമകള്‍ക്കു നോട്ടീസ്‌ നല്‍കേണ്ടതായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here