പ്രാതൽ വിളമ്പി നൽകിയില്ല; മരുമകളെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്

0

മുംബൈ: പ്രാതൽ വിളമ്പി നൽകാത്തതിന്റെ പേരിൽ മരുമകളെ വെടിവെച്ചു കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 42 കാരിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരിച്ചു.

പ്രതി കാശിനാഥ് പാണ്ടു രംഗ് പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കൊപ്പം ഭക്ഷണം വിളമ്പി നൽകാത്തതിനാണ് മരുമകളെ വെടിവെച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്നതിലടക്കമാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്.

Leave a Reply