തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു

0

കോഴിക്കോട്∙ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുത്താലം കിടങ്ങിൽ വീട്ടിൽ ബിജുവിന്റെയും ആര്യയുടെയും മകൾ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ തൊണ്ടയിൽ അടപ്പ് കുടുങ്ങുകയായിരുന്നു.

മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ 11 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു

Leave a Reply