ഡെലിവറി ബോയിയെ നടുറോഡിലിട്ട് ചെരിപ്പൂരി മുഖത്തടിച്ച് യുവതി

0

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള വിഡിയോകൾ വൈറലാകാറുണ്ട്. ഭക്ഷണവുമായി പോകുകയായിരുന്ന ഡെലിവറി ബോയ്‌യെ ഒരു സ്ത്രീ അടിക്കുന്ന വിഡിയോയാണ് ഏറ്റവും ഒടുവിൽ വൈറലായത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. നടുറോഡിൽ വച്ച് ചെരിപ്പൂരിയാണ് യുവതി ഇയാളെ മർദിച്ചത്. ചുറ്റിലും കൂടിയവർ യുവതിയോട് മർദിക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിങ്ങളല്ല, ഞാനാണ് അപമാനിതയായതെന്ന് യുവതി പറയുന്നതും വിഡിയോയിൽ കേൾക്കാം.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തെറ്റായ ദിശയിൽ കയറി വന്ന ഡെലിവറി ബോയ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. യുവതി സ്കൂട്ടറുമായി മറിഞ്ഞുവീഴുകയും ചെയ്തു. പിന്നാലെ എഴുന്നേറ്റ് വന്ന യുവതി കാലിൽ കിടന്ന ചെരിപ്പൂരി യുവാവിനെ തല്ലുകയായിരുന്നു.

Leave a Reply