ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

0

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയ്ക്ക് രാജിക്കത്ത് നല്‍കി. പ്രസിഡന്റ് സ്ഥാനത്ത് സഹോദരന്‍ ഗോട്ടബായ തുടരും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊര്‍ജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. പെരാദെനിയ സര്‍വകലാശാലയ്ക്കു പുറത്തായിരുന്നു വാരന്ത്യ കര്‍ഫ്യൂവിനെതിരേയുള്ള കുട്ടികളുടെ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പാലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.


തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തുകയും ചെയ്തു. നൂറിലധികം ആളുകള്‍ ഈ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ മാര്‍ച്ച്, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വീടിന് സമീപത്തുവെച്ച് പൊലീസിന്റെയും പട്ടാളത്തിന്റെയും വന്‍സംഘം തടഞ്ഞു.

അരി കിലോയ്ക്ക് 220 രൂപ

സാമ്പത്തികപ്രതിസന്ധി രൂക്ഷമായി നേരിടന്ന ശ്രീലങ്കയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റം. ഭക്ഷണവും മരുന്നുകളും ഇന്ധനവും വാങ്ങുന്നതിനായി നാട്ടുകാര്‍ മണിക്കൂറുകളാണ് ക്യൂവില്‍ നില്‍ക്കുന്നത്. സാധനങ്ങള്‍ തീര്‍ന്നു പോകുന്നതിനാല്‍ പലര്‍ക്കും ആവശ്യസാധനങ്ങള്‍ ലഭിക്കാതെ മടങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ട്.

കൊളംബോയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറി വില കഴിഞ്ഞയാഴ്ചത്തെക്കാള്‍ ഇരട്ടിയാണ്. അരിക്ക്190 മുതല്‍ 220 രൂപവരെയാണ് വില. ഒരുകിലോ പഞ്ചസാരയ്ക്ക് 240 രൂപയാണ് വില. വെളിച്ചെണ്ണ ലിറ്ററിന്് 850 രൂപ, മുട്ട ഒന്നിന് 30രൂപ, ഒരുകിലോ പാല്‍പ്പൊടിക്ക് 1800 രൂപയാണ് വില.

ഫെബ്രുവരിയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 17.5 ശതമാനത്തിലെത്തി. ഭക്ഷ്യവിലക്കയറ്റം 25 ശതമാനത്തിലകം ഉയര്‍ന്നു.ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. മരുന്നിനും പാല്‍പ്പൊടിക്കും ക്ഷാമം അതിരൂക്ഷമാണ്. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here