യൂത്ത് കോൺഗ്രസ് നേതാവ് 15കാരനെ വശീകരിച്ചത് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക്; നിരന്തരമായി അയച്ചിരുന്നത് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും; 32കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

0

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും അശ്ശീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത 32കാരൻ അറസ്റ്റിൽ. കൂടൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനീഷ് മനോഹരൻ (32) ആണ് അറസ്റ്റിലായത്.

സ്‌കൂൾ വിദ്യാർഥിയുടെ പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണിലേക്ക് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. നിരന്തരം വാട്സാപ്പ് വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് കൂടൽ പോലീസ് അറിയിച്ചു.

മാർച്ച് ഏഴുമുതൽ 12 വരെയുള്ള കാലയളവിലാണ് വിദ്യാർഥിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. പഠനത്തിൽ മികവ് കാട്ടിയിരുന്ന വിദ്യാർഥി പിന്നാക്കം പോയതിനെത്തുടർന്ന് അധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് ഇത് വ്യക്തമായത്.

അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കൾ പോലീസിനെ അറിയിക്കുകമായിരുന്നു. പോക്സോ പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ മനീഷിനെ റിമാൻഡുചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here