ഓപ്പറേഷൻ ഗംഗയിലൂടെ ആയിരക്കണക്കിനാളുകളാണ് സുരക്ഷിതരായി നാട്ടിലെത്തിയത്

0

ന്യൂഡൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം കൊടുമ്പിരി കൊള്ളുമ്പോൾ രാജ്യത്തെ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കിയ ഓപ്പറേഷൻ ഗംഗയിലൂടെ ആയിരക്കണക്കിനാളുകളാണ് സുരക്ഷിതരായി നാട്ടിലെത്തിയത്. ഏതൊരു സർക്കാരിനും തങ്ങളുടെ രാജ്യത്തെ പൗരന്മാർ അത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് കൊണ്ട് തന്നെ കേന്ദ്രം തങ്ങളുടെ കടമ ശക്തമായി നിർവഹിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടാണ് ഓപ്പറേഷൻ ഗംഗയുടെ ചുമതല വഹിച്ചത്.

യുക്രൈനിലെ സുമിയിൽ നിന്നുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ രാജ്യത്ത് ചർച്ചയാകുന്നത്. 650ലേറെ ഇന്ത്യൻ പൗരന്മാരുടെ ജീവൻ അപകടത്തിലാണ് എന്ന് വ്യക്തമായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ രക്ഷാപ്രവർത്തനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനേയും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷവ ഉറപ്പാക്കണമെന്നും അവരെ നാട്ടിലെത്തിക്കുന്നത് വരേയുള്ള സുരക്ഷ ഒരുക്കണമെന്നും മോദി ഇരുവരോടും ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ 650 ലേറെ വരുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായി യുദ്ധമുഖത്ത് നിന്ന് പുറത്തു കടന്നത്.

ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടക്കുന്ന യുക്രൈൻ നഗരമായ സുമിയിൽ ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ശക്തമായ ആക്രമണവും പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഏറ്റവും ദുഷ്കരമായിരുന്ന ഒരു മേഖലയായിരുന്നു സുമി. വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോകളും സന്ദേശങ്ങളും പുറത്തു വന്നതോടെയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. തങ്ങളുടെ ഭക്ഷണവും വെള്ളവും തീർന്നു കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും കൊല്ലപ്പെടാം എന്നുമുള്ള വിദ്യാർഥികളുടെ സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here