കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു

0

കണ്ണൂര്‍: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. കണ്ണൂര്‍ പേരാവൂരിലാണ് സംഭവം. അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. എസ്‌ഐ സനില്‍കുമാര്‍, എഎസ്‌ഐ മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനം പോകുന്നതിനിടെ അപ്രതീക്ഷിതമായി കുന്നിന്റെ മുകളില്‍ നിന്നും കാട്ടുപന്നിക്കൂട്ടം ഇറങ്ങി വരികയായിരുന്നു.

കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതോടെ പൊലീസ് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുനന്ത് പതിവാണെന്നും സമീപവാസികള്‍ പറയുന്നു.

Leave a Reply