സംസ്ഥാനത്തു 4 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു

0

തിരുവനന്തപുരം∙ സംസ്ഥാനത്തു 4 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഭേദപ്പെട്ട മഴ ലഭിച്ചു.കൊച്ചിയിൽ 3.78 സെന്റിമീറ്റർ, കോട്ടയം 3.45 സെ.മീ., ആലപ്പുഴ 1.12 സെ.മീ., പുനലൂർ 8.6 മില്ലി മീറ്റർ, തിരുവനന്തപുരം 2.6 മി.മീ. എന്നിങ്ങനെ മഴ രേഖപ്പെടുത്തി. അതേസമയം, ചൂടിനു കാര്യമായി കുറവില്ല. പാലക്കാടാണ് ഏറ്റവും കൂടുതൽ– 37.6 ഡിഗ്രി സെൽഷ്യസ്.

Leave a Reply