ചെറുമകളുടെ അടുത്ത് ട്യൂഷൻ പഠിക്കാനെത്തിയിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 10 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത് 2 വർഷത്തോളം; ലൈംഗികാവയവ പ്രദർശനവും നടത്തി; 72കാരൻ അറസ്റ്റിൽ

0

വെച്ചൂച്ചിറ: ചെറുമകളുടെ അടുത്ത് ട്യൂഷന് വന്നിരുന്ന പത്തു വയസുകാരിക്ക് നേരെ രണ്ടു വർഷമായി ലൈംഗികാതിക്രമം നടത്തിയിരുന്ന എഴുപത്തി രണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂച്ചിറ ചേത്തക്കൽ കാക്കാരിക്കൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന സൈമൺ (72) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ കൊച്ചുമകളുടെ അടുത്ത് ട്യൂഷൻ പഠിക്കാനെത്തുന്ന ബാലികയെയാണ് 2020 ൽ പല ദിവസങ്ങളിൽ പീഡനത്തിന് വിധേയയാക്കിയത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീടും ഇയാൾ പീഡനം തുടർന്നിരുന്നു. കുട്ടിക്ക് മുന്നിൽ ലൈംഗികാവയവം പ്രദർശിപ്പിക്കുന്ന മനോവൈകൃതവും ഇയാൾക്കുണ്ടായിരുന്നു. കഴിഞ്ഞ 23 വരെ ഇയാൾ ഈ രീതിയിൽ പ്രദർശനം നടത്തിയിരുന്നു. 25 ന് ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനിതാ കോൺസ്റ്റബിൾ കുട്ടിയുടെ മൊഴിയെടുത്തു.

റാന്നി ഡിവൈ.എസ്‌പി മാത്യു ജോർജിന്റെ നിർദേശാനുസരണം വെച്ചൂച്ചിറയുടെ ചുമതല വഹിക്കുന്ന പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ് തുടർ നടപടികൾ സ്വീകരിച്ചു. അന്വേഷണ സംഘത്തിൽ എസ്‌ഐ സണ്ണിക്കുട്ടി, എഎസ്ഐ സുഭാഷ്, സി.പി.ഓമാരായ അലക്സ്, സുമിൽ, ആശാ ഗോപാലകൃഷ്ണൻ ന്നിവരാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here