റിന്സിയുടെ കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ വസ്ത്ര വ്യാപാരിയായ റിന്സിയുടെ കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറിനെയാണ് റിയാസ് വെട്ടി കൊലപ്പെടുത്തിയത്. റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തുണക്കട നടത്തുകയാണ് റിന്‍സി. വ്യാഴാഴ്ച രാത്രി കട അടച്ച് മക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടര്‍ തടയുകയും റിന്‍സിയെ തുരുതുരെ വെട്ടുകയുമായിരുന്നു. അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Leave a Reply