ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കേരള ബ്ലാസേ്‌റ്റഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്‌

0

വാസ്‌കോ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കേരള ബ്ലാസേ്‌റ്റഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്‌.
രണ്ടാംപാദ സെമി ഫൈനലില്‍ ജംഷഡ്‌പുര്‍ എഫ്‌.സിയോട്‌ 1-1 നു സമനില വഴങ്ങിയെങ്കിലും ഒന്നാംപാദത്തിലെ 1-0 ത്തിന്റെ ജയം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. 2016 നു ശേഷം ആദ്യമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഫൈനലിലെത്തിയത്‌. ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു. 2014 ലെ പ്രഥമ സീസണിലും ഫൈനലില്‍ കടന്നെങ്കിലും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കിരീടം തട്ടിയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here