മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്‌റ്റിലാകും മുമ്പ്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതായി പോലീസ്‌

0

കട്ടപ്പന: മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്‌റ്റിലാകും മുമ്പ്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതായി പോലീസ്‌. മണിയന്‍പെട്ടി വനത്തിനുള്ളില്‍ സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്‌കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍കുമാറാണ്‌ (24) പിടിക്കപ്പെടുമെന്ന്‌ ഉറപ്പായതോടെ കൈഞരമ്പ്‌ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്‌.
രാജ്‌കുമാറിനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ സുഹൃത്തായ പ്രവീണിനെ പോലീസ്‌ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഈസമയം പ്രവീണ്‍ കൈത്തണ്ടയില്‍ തുണിവച്ച്‌ കെട്ടിയിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന്‌ പ്രതിയെ പോലീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌.

സഹോദരിയുമായി അടുപ്പമുണ്ടായിരുന്ന രാജ്‌കുമാറിനെ പ്രവീണ്‍ തന്ത്രപൂര്‍വം തമിഴ്‌നാട്‌ അധീനതയിലുള്ള വനത്തിലെത്തിച്ച്‌ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here