കുപ്രസിദ്ധ ഗുണ്ടയെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു

0

തിരുനല്‍വേലി: തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ടയെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നീരാവി മുരുഗനെയാണു വെടിവച്ചു കൊന്നത്‌. മൂന്നുമാസത്തിനിടെ തമിഴ്‌നാട്‌ പോലീസ്‌ നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്‌.
തിരുനല്‍വേലി ജില്ലയിലെ കലക്കാട്‌ ആളൊഴിഞ്ഞ ഭാഗത്താണ്‌ ഏറ്റുമുട്ടലുണ്ടായതെന്നു പോലീസ്‌ അറിയിച്ചു. അടുത്തിടെ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട്‌ ദിണ്ടിഗല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണമാണ്‌ ഏറ്റുമുട്ടലിലേക്കു നയിച്ചത്‌. പിടികൂടാനെത്തിയ പോലീസിനുനേരേ മുരുഗന്‍ ആയുധമെടുത്തതോടെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഇസക്കിയ രാജ പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നു. മുരുഗന്റെ ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും പോലീസിനെ ആക്രമിച്ച ചരിത്രം മുരുഗനുണ്ടെന്നു തിരുനല്‍വേലി എസ്‌.പി. അറിയിച്ചു. തമിഴ്‌നാടിനു പുറമേ, കേരളം, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ സംസ്‌ഥാനങ്ങളിലായി എണ്‍പതോളം ക്രിമിനല്‍ കേസുകളില്‍ നീരാവി മുരുഗന്‍ പ്രതിയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here