പെട്രോളിന്‌ 110 രൂപ കടന്നു

0

കൊച്ചി: പെട്രോളിനു ലിറ്ററിന്‌ 88 പൈസയും ഡീസലിന്‌ 84 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഇന്നു പെട്രോളിന്‌ 110.41 രൂപയാകും. ഡീസലിന്‌ 97.45 രൂപ നല്‍കണം. കഴിഞ്ഞ 22 നുശേഷം, ഒന്‍പതു ദിവസത്തിനിടെ, എട്ടാം തവണയാണ്‌ വില കൂട്ടുന്നത്‌. കഴിഞ്ഞ 22 മുതല്‍ ഇന്നു വരെയായി പെട്രോളിന്‌ 5.96 രൂപയും ഡീസലിന്‌ 5.83 രൂപയും കൂടി.

Leave a Reply