പ​ഞ്ചാ​ബ് ഇ​ഫ​ക്ട്; ഹ​രി​യാ​ന​യി​ൽ ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​പ്പി​ലേ​ക്ക്

0

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഹരിയാനയിൽ ആം ആദ്മി പാർട്ടിയിലേക്ക് ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്.

ഗു​രു​ഗ്രാ​മി​ലെ മു​ൻ ബി​ജെ​പി എം​എ​ൽ​എ ഉ​മേ​ഷ് അ​ഗ​ർ​വാ​ൾ, ഐ​എ​ൻ​എ​ൽ​ഡി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ബ​ൽ​ബീ​ർ സിം​ഗ് സെ​യി​നി, മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ബി​ജേ​ന്ദ്ര സിം​ഗ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ ഇ​ന്ന് തി​ങ്ക​ളാ​ഴ്ച എ​എ​പി​ക്കൊ​പ്പം ചേ​ർ​ന്നു.

സ്വ​ത​ന്ത്ര എം​എ​ൽ​എ​യാ​യി​രു​ന്ന ര​വീ​ന്ദ്ര കു​മാ​ർ, അ​ശോ​ക് മി​ത്ത​ൽ (ബി​എ​സ്പി), ജ​ഗ​ത് സിം​ഗ് (കോ​ണ്‍​ഗ്ര​സ്), ബ്രാം ​സിം​ഗ് ഗു​ജ്ജ​ർ (ബി​ജെ​പി), സ​ർ​ദാ​ർ ഗു​ർ​ലാ​ൽ സിം​ഗ്, അ​മ​ൻ​ദീ​പ് സിം​ഗ് (ബി​ജെ​പി) തു​ട​ങ്ങി​യ​വ​രും എ​എ​പി പാ​ള​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റി.

ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ൻ, പാ​ർ​ട്ടി എം​പി​മാ​രാ​യ സു​ശീ​ൽ ഗു​പ്ത, എ​ൻ.​ഡി.​ഗു​പ്ത, ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ഗു​പ്ത എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ൾ എ​എ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

പ​ഞ്ചാ​ബ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം രാ​ജ്യ​ത്താ​കെ​യു​ള്ള ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഹ​രി​യാ​ന​യി​ൽ മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും നേ​താ​ക്ക​ൾ എ​ത്തു​ന്ന​തെ​ന്നും എ​എ​പി നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here