പെരുമ്പാവൂർ: ഓട്ടോറിക്ഷ കനാലിലേക്ക് വീണ് ഡ്രൈവർ മരിച്ചു. നെല്ലിമോളം ആജാ ബാറിന് മുമ്പിലാണ് സംഭവം. കുരുപ്പപാറ മൂത്തേടത്ത് വീട്ടിൽ മത്തായി (ഗംഗൻ മത്തായി) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ മത്തായിയെ കാണാനില്ലായിരുന്നു.

പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ഓട്ടോറിക്ഷ കനാലിൽ മുങ്ങി കിടക്കുന്നത് കണ്ടത്. മത്തായിയുടെ മൃതദേഹം 50 മീറ്റർ മാറിയും കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തേടുത്തത്.
കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
