ഭാര്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു; യുവാവിനും കാമുകിക്കും തടവുശിക്ഷ വിധിച്ച് കോടതി

0

കോഴിക്കോട്: യുവതി കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കാമുകിക്കും തടവുശിക്ഷ വിധിച്ച് കോടതി. മുക്കം നഗരസഭയിലെ കല്ലുരുട്ടി കൽപ്പുഴാഴി പുൽപ്പറമ്പിൽ പ്രജീഷിന്റെ ഭാര്യ നീന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രജീഷിനെയും കാമുകി കല്ലുരുട്ടി
വാപാട്ട് ദിവ്യയേയും ശിക്ഷിച്ചത്. ഭർത്താവിൻറെ അവിഹിത ബന്ധത്തിലും ആത്മഹത്യാ പ്രേരണയിലുമാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രജീഷിന് ഏഴ് വർഷം തടവും, കാമുകി ദിവ്യക്ക് അഞ്ച് വർഷം തടവുമാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

പ്രജീഷിന് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക്‌ അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നീനയുടെ കുട്ടികൾക്ക് നൽകണം.

2019 മെയ് 25നാണ് കേസിന് ആസ്പദമായ സംഭവം. മുക്കം കല്ലുരുട്ടി സ്വദേശി പ്രജീഷ് തന്റെ അയൽവാസിയായ ദിവ്യയുമായി പ്രണയത്തിലാവുകയും ഇതിനെ തുടർന്ന് പ്രജീഷിൻറെ ഭാര്യയായ നീനയുമായി നിരന്തരം വഴക്കിടുകയും ആത്മഹത്യ പ്രേരണ നടത്തുകയുമായിരുന്നു.. ഇതിൽ മനംനൊന്താണ് പ്രജീഷിൻറെ ഭാര്യ നീന സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത് . തുടർന്ന് മൂക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി സാക്ഷികളുള്ള കേസിൽ ഭൂരിപക്ഷ സാക്ഷികളും കൂറുമാറിയിരുന്നു എന്നാൽ കുറഞ്ഞ സാക്ഷികൾ കൂറു മാറാതെ നിൽക്കുകയും കേസിനാസ്പദമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.

അന്നത്തെ സ്റ്റേഷൻ ഓഫീസർ എൻ. സി സന്തോഷാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടർന്നുവന്ന സ്റ്റേഷൻ ഓഫീസർ ബി കെ സിജുവാണ് കുറ്റപത്രം സമർപ്പിച്ചത് അന്വേഷണ സംഘത്തിൽ എസ്. ഐ സാജു, വനിതാ പോലീസ് കോൺസ്റ്റബിൾ സ്വപ്ന, ഹോംഗാർഡ് സിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്

Leave a Reply