മിനിമം ചാര്‍ജ് ഓട്ടോക്ക് 30, ടാക്‌സിക്ക് 210; ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

0

തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ. ചാർജ്ജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. ഇത് സംബന്ധിച്ച് പഠിച്ച് ശുപാർശ നൽകുവാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചർച്ചകൾ നടത്തിയതിനുശേഷം സർക്കാരിന് ശുപാർശ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചർച്ച നടന്നത്.

നിലവിലെ ഭീമമായ ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ ഓട്ടോ-ടാക്സി ചാർജ്ജ് വർധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 ആക്കി വർധിപ്പിക്കാനും തുടർന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നും 15 രൂപയായി വർധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.

കോർപറേഷൻ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും രാത്രി കാല യാത്രയിൽ നഗരപരിധിയിൽ 50% അധിക നിരക്കും നില നിർത്തണമെന്നും വെയ്റ്റിംഗ് ചാർജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here