കോവിഡ് കത്തിനിന്ന 2021 ലെ ആദ്യ 6 മാസം കേരളത്തിലെത്തിയ വിദേശികൾ വെറും 16,000

0

കൊച്ചി ∙ കോവിഡ് കത്തിനിന്ന 2021 ലെ ആദ്യ 6 മാസം കേരളത്തിലെത്തിയ വിദേശികൾ വെറും 16,000. മുൻ വർഷം ഇതേ കാലയളവിൽ വന്നതിനെക്കാൾ 3 ലക്ഷം കുറവ്. ഇതേ കാലത്തു വന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് 10 ലക്ഷം കുറവുണ്ട്. ആകെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 71.36% ഇടിവ്.

ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനം (2020–2021) ഇതിന്റെ കണക്കുകൾ നിരത്തുന്നു. സാധാരണ വർഷം 12 ലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികളാണു വരുന്നത്. 2019ൽ 11.89 ലക്ഷം പേർ വന്നിരുന്നു. 2020ൽ എണ്ണം 3.4 ലക്ഷമായി കുറഞ്ഞു.

ആഭ്യന്തര സ‍ഞ്ചാരികൾ 1.82 കോടിയായിരുന്നു 2019ലെങ്കിൽ 2020ൽ എണ്ണം 72.8% ഇടിഞ്ഞ് വെറും 49.8 ലക്ഷത്തിലെത്തി. ഏകദേശം നാലിലൊന്ന്. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തു വന്ന് ഒരു ദിവസമെങ്കിലും തങ്ങുന്നവരെയാണ് ആഭ്യന്തര സഞ്ചാരികളായി കണക്കാക്കുന്നത്. നാട്ടുകാരൻ കൊച്ചിയിൽ നിന്നു കോഴിക്കോട്ട് പോയി ഒരു ദിവസം തങ്ങിയാലും ആഭ്യന്തര സഞ്ചാരിയുടെ കണക്കിൽ കയറും.

ടൂറിസത്തിൽ നിന്നുള്ള വരുമാനത്തിലും കനത്ത ഇടിവാണ്. 2019ൽ 45000 കോടി കിട്ടിയ സ്ഥാനത്ത് 2020ൽ കിട്ടിയത് വെറും 11335 കോടി. നാലിലൊന്ന്. കാരവൻ ടൂറിസവും മലബാർ സർക്യൂട്ടുമൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ഈ കുറവു നികത്താനാണെന്ന് അവലോകനത്തിൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here