ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി

0

ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയെ ലൈംഗീക അടിമയായി ഉപയോഗിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താൻ അനുമതി നല്‍കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. സ്ത്രീയ്ക്കെതിരായ അതിക്രമത്തിന് പുരുഷൻ ശിക്ഷാർഹനാണെങ്കിൽ, അയാൾ ഭർത്താവാണെങ്കിലും ശിക്ഷാർഹനായിരിക്കണം- കോടതി പറഞ്ഞു.

ഭ​ർ​ത്താ​വ് ആ​ണെ​ങ്കി​ലും, ഭാ​ര്യ​യു​ടെ സ​മ്മ​ത​ത്തി​നു വി​രു​ദ്ധ​മാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ന്ന ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യെ ബ​ലാ​ത്സം​ഗം എ​ന്ന​ല്ലാ​തെ​വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല. ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ലൈം​ഗീ​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത് ഭാ​ര്യ​യു​ടെ മാ​ന​സി​ക ത​ല​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും. അ​ത് അ​വ​ളി​ൽ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കും. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഭാ​ര്യ​മാ​രു​ടെ ആ​ത്മാ​വി​നെ മു​റി​വേ​ൽ​പ്പി​ക്കു​ന്നു- കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ഭാ​ര്യ​മാ​രു​ടെ ശ​രീ​ര​വും മ​ന​സും ആ​ത്മാ​വും അ​ട​ക്കി ഭ​രി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണെ​ന്നു​ള്ള പു​രാ​ത​ന​മാ​യ ചി​ന്ത​യും കീ​ഴ്വ​ഴ​ക്ക​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ഈ ​ചി​ന്താ​ഗ​തി കാ​ര​ണ​മാ​ണ് ഇ​ത്ത​രം കേ​സു​ക​ള്‍ രാ​ജ്യ​ത്ത് പെ​രു​കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here