മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് നിർമാണത്തിന്റെ ഭാഗമായി കൂഴൂരുകാർക്ക് കുടിവെള്ളം മുടങ്ങിയിട്ട് പത്ത് ദിവസമായി

0

കോലഞ്ചേരി : മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് നിർമാണത്തിന്റെ ഭാഗമായി കൂഴൂരുകാർക്ക് കുടിവെള്ളം മുടങ്ങിയിട്ട് പത്ത് ദിവസമായി. തിങ്കളാഴ്ച മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതി അംഗങ്ങൾ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ആലുവ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറെ കണ്ട് വിഷയം ചർച്ച ചെയ്തിരുന്നു.

പൈപ്പ് റോഡിൽ നിന്നും എത്രമാത്രം വശങ്ങളിലേക്ക് മാറ്റണമെന്ന് കെ.ആർ.എഫ്.ബി. അധികാരികൾ പറഞ്ഞാൽ മാറ്റിയിടാമെന്നാണ്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്ക് ഇരയാകുന്നത് ജനങ്ങളാണ്.

വെള്ളിയാഴ്ചയും വെള്ളം കിട്ടിയില്ലെങ്കിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. പൈപ്പ് മാറ്റിയിടുന്ന പണി വൈകുകയാണെങ്കിൽ അധികാരികൾ കുടിവെള്ള ടാങ്കറിൽ വെള്ളം എത്തിച്ചു നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply