വസ്തുതർക്കത്തെ തുടർന്നാണ് 30കാരനായ ഗഗൻദീപ് സഹോദരിയെയും അനുജനെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്

0

തിരുവനന്തപുരം: വസ്തുതർക്കത്തെ തുടർന്നാണ് 30കാരനായ ഗഗൻദീപ് സഹോദരിയെയും അനുജനെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. ലോറി ഇടിപ്പിച്ച് കൊല്ലാനായിരുന്നു പ്ലാൻ. ഇതിനായി മൂന്ന് കൂട്ടാളികളെയും ഒപ്പം കൂട്ടി. കാറിലെത്തിയ സഹോദരങ്ങളെ ഇടിച്ച ലോറി ഗഗൻദീപ് തന്നെയാണ് ഓടിച്ചിരുന്നത്.

ഇക്കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം. കുമാരി,സഹോദരൻ ഗഹൻദീപ് എന്നിവർ സഞ്ചരിച്ച കാർ രണ്ട് ബൈക്കുകളിലായി എത്തിയ കൂട്ടാളികൾ തടഞ്ഞ് നിർത്തി. ഈ സമയം ഇതിനിടയിൽ ഒന്നാംപ്രതി ഗഗൻദീപ് ലോറി പിനോനോട്ടെടുത്ത് കാറിൽ ഇടിപ്പിക്കുകയായിരുന്നു. നിരങ്ങി നീങ്ങിയ കാറിൽ നിന്നും ചാടിയാണ് ഇരുവരും രാക്ഷപെട്ടത്. എന്നാൽ രക്ഷപെട്ട ഇവരെ വീണ്ടും പ്രതികൾ എത്തി മർദ്ദിക്കുകയും ചെയ്തു.

മൂത്ത സഹോദരനും 3 സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടിൽ ഗഗൻദീപ്(30) കാരമൂട് മഞ്ചുഭവനിൽമനു(24), പാവോട് കല്ലടവീട്ടിൽ ജോൺ ജപകുമാർ(30), ആസാം മുരസർബസാർ സ്വദേശി ബപ്പൻ ദേവ്‌നാഥ്(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ വധ ശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here