കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തീ പടർന്നു

0

മലപ്പുറം: കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തീ പടർന്നു. വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. ബോണറ്റിനുള്ളിൽ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീ പിടിച്ച് തലയിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ പിടിച്ചപ്പോൾ തന്നെ യുവാവ് കൈ കൊണ്ട് തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൊട്ടടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയംരക്ഷ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here