പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി മുഹമ്മദ് ഷാബി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. നിസയാണ് ഭാര്യ. തുടര്‍ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കി മൃതദേഹം ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ബന്ധുവായ ഗഫൂർ, സുഹൃത്ത് ഇബ്രാഹിം, മഹ്‍ബൂബ് എന്നിവർ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

Leave a Reply