ബ​സ്, ഓട്ടോ, ടാക്സി നിരക്ക് വ​ർ​ധി​പ്പി​ക്കും; എ​ൽ​ഡി​എ​ഫ് അം​ഗീ​ക​രി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് അ​നു​മ​തി ന​ൽ​കി. മി​നി​മം നി​ര​ക്ക് എ​ട്ട് രൂ​പ​യി​ൽ നി​ന്നും 10 രൂ​പ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

എ​ന്നാ​ൽ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന അം​ഗീ​ക​രി​ച്ചി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഴ​യ നി​ര​ക്ക് ത​ന്നെ തു​ട​രും.

ബ​സ് ചാ​ർ​ജി​ന് പു​റ​മേ ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ളും വ​ർ​ധി​പ്പി​ക്കും. ഓ​ട്ടോ​റി​ക്ഷ മി​നി​മം നി​ര​ക്ക് 25 രൂ​പ​യി​ൽ നി​ന്നു 30 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. അധിക കിലോ മീറ്ററിന് 12 രൂപയിൽനിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.

ടാ​ക്സി നി​ര​ക്ക് 1,500 സി​സി​യി​ൽ താ​ഴെ​യു​ള്ള കാ​റു​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് 170 രൂ​പ​യി​ൽ നി​ന്നു 200 രൂ​പ​യാ​ക്കി. അധിക കിലോമീറ്ററിന് 15 രൂപയിൽനിന്നും 18 രൂപയാക്കി. 1,500 സി​സി​ക്ക് മു​ക​ളി​ലു​ള്ള ടാ​ക്സി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് 200 രൂ​പ​യി​ൽ നി​ന്നും 220 രൂ​പ​യും അധിക കിലോ മീറ്ററിന് 17ൽനിന്നും 20 രൂപയുമാക്കി.

രാത്രികാല നിരക്കും വെയ്റ്റിംഗ് ചാർജും പഴതുപോലെ തുടരും.

Leave a Reply