ജനങ്ങളെ കൊന്നൊടുക്കി പോലും കെ. റെയില്‍ കൊണ്ടുവന്നേ തീരൂ എന്നാണോ, മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും തീരുമാനമെന്ന്‌  പി.സി.തോമസ്‌

0

കൊച്ചി: ജനങ്ങളെ കൊന്നൊടുക്കി പോലും കെ. റെയില്‍ കൊണ്ടുവന്നേ തീരൂ എന്നാണോ, മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും തീരുമാനമെന്ന്‌ കേരള കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്‌.
മാടപ്പള്ളിയില്‍, ക്രൂരമായ രീതിയിലാണ്‌ കെ.റെയില്‍ സമരക്കാരെ പോലീസ്‌ നേരിട്ടത്‌. കല്ല്‌ ഇടുന്നത്‌ ഓരോ സ്‌ഥലത്തും ജനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്‌. കെ.റെയില്‍ വിരുദ്ധര്‍ എന്ന നിലയില്‍ ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍, അതു നിര്‍ത്തി, ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുകയാണ്‌ വേണ്ടത്‌ എന്ന്‌ തോമസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here