തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂരിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രേംരാഗിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.