സിപിഎമ്മിനു പിന്നാലെ സിപിഐയിലും പ്രായപരിധി ഏർപ്പെടുത്താൻ തീരുമാനം

0

സിപിഎമ്മിനു പിന്നാലെ സിപിഐയിലും പ്രായപരിധി ഏർപ്പെടുത്താൻ തീരുമാനം. സിപിഐ ദേശീയ കൗണ്‍സില്‍ അംഗങ്ങൾക്ക് 75 വയസ്സായും ബ്രാഞ്ച് സെക്രട്ടറിമാർക്ക് 45 വയസ്സായും ജില്ലാ സെക്രട്ടറിമാർക്ക് 60 വയസ്സായും പ്രായപരിധി ഏർപ്പെടുത്തും. ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് നിർദേശം.

പാർട്ടി കമ്മിറ്റികളിൽ 15 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനും പട്ടിക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വിവിധ സമിതികളിൽ ഉറപ്പാക്കാനും നിർദേശമുണ്ട്. കോൺഗ്രസുമായി പ്രാദേശിക സഖ്യം ഉണ്ടെന്നും എന്നാൽ, ബിജെപിയെ തോൽപ്പിക്കാൻ ദേശീയ തലത്തിൽ കോൺഗ്രസ് ഉൾപ്പെട്ട വിശാല മതേതര കൂട്ടായ്മ വേണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ അഭിപ്രായപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here