പൊലീസ് കോൺസ്റ്റബിൾ നാല് മാസം ഗർഭിണിയായ ഭാര്യയെ വെടിവച്ച് കൊന്നു

0

അസമിലെ ദിബ്രുഗഡ് ജില്ലയിലെ സദർ പൊലീസ് സ്റ്റേഷന് സമീപമുള്ള ഔദ്യോഗിക ക്വാർട്ടേഴ്സിൽ വച്ച് പൊലീസ് കോൺസ്റ്റബിൾ നാല് മാസം ഗർഭിണിയായ ഭാര്യയെ വെടിവച്ച് കൊന്നു. ബിക്കി ചേതിയ എന്ന കോൺസ്റ്റബിളാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് ഭാര്യ ജയശ്രീ ചേതിയയെ വെടിവച്ചുകൊന്നത്. ബിക്കി ചേതിയയെ പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ജയശ്രീയെ ഉടൻതന്നെ അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. നാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിക്കി ചേതിയയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here