യുക്രൈനില്‍നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കാന്‍ സംസ്‌ഥാനത്ത്‌ അവസരമൊരുക്കുമെന്നു മുഖ്യമന്ത്രി

0

തിരുവനന്തപുരം: യുക്രൈനില്‍നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കാന്‍ സംസ്‌ഥാനത്ത്‌ അവസരമൊരുക്കുമെന്നു മുഖ്യമന്ത്രി. അതേസമയം, യുക്രൈനില്‍ നിന്നും മടങ്ങിവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനം സംബന്ധിച്ച കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍തീരുമാനം കൈക്കൊള്ളാനാകൂവെന്നും അദ്ദേഹം വ്യക്‌തമാക്കി.


ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പോ അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂര്‍ത്തിയാക്കുന്നതിന്‌ സംസ്‌ഥാന മെഡിക്കല്‍ കൗണ്‍സില്‍ പ്ര?വിഷണല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന സ്‌റ്റൈപ്പന്റും മറ്റും വിദേശത്തുനിന്നും വരുന്നവര്‍ക്ക്‌ അനുവദിക്കണമെന്നും വ്യവസ്‌ഥചെയ്‌തിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here