ശബരിമല വിമാനത്താവളത്തിനു പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

0

കോട്ടയം: ശബരിമല വിമാനത്താവളത്തിനു പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്നു ബി.ജെ.പി. എം.പി. ടി.ജി. വെങ്കിടേഷ്‌ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഗതാഗത, ടൂറിസം സമിതി ശിപാര്‍ശ നല്‍കി.
പദ്ധതിയുമായി ബന്ധപ്പെട്ട തടസം പരിഹരിക്കുന്നതിന്‌ വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെ.എസ്‌.ഐ.ഡി.സിയുമായി ചര്‍ച്ച നടത്തണം. തിരുവനന്തപുരം, കൊച്ചി ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും സമിതി നിര്‍ദേശിച്ചു.
കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളത്തിന്‌ അനുമതി തേടി 2020 ജൂണില്‍ കെ.എസ്‌.ഐ.ഡി.സി. വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്‌. പദ്ധതിക്ക്‌ വ്യോമസേനയുടെ സൈറ്റ്‌ക്ല ിയറന്‍സ്‌ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here