അഞ്ചു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപ നിക്ഷേപം; ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ഒപ്പുവെച്ച നിക്ഷേപ കരാറുകൾ വഴി തൊഴിൽ ലഭിക്കുക 14,700 പേർക്ക്; സ്യൂട്ടും ബൂട്ടുമണിഞ്ഞ് സ്റ്റാലിന്റെ ദുബായ് മാസ് എൻട്രി വെറുതെയായില്ല!

0

ചെന്നൈ: സ്യൂട്ടും ബൂട്ടുമണിഞ്ഞ് ദുബായിൽ മാസ് ലുക്കിൽ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. തൂവെള്ള വസ്ത്രമണിഞ്ഞാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാറുള്ളത്. എന്നാൽ അതിൽ നിന്ന് പൂർണമായും വ്യതസ്തനായി സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കിലായിരുന്നു അദ്ദേഹം ദുബായ് സന്ദർശനത്തിന് എത്തിയത്.

യുഎഇ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും ചർച്ച നടത്തിയ അദ്ദേഹം തമിഴ്‌നാട്ടിൽ പ്രവാസി നിക്ഷേപം ഉറപ്പാക്കിയാണ് മടങ്ങിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള സ്റ്റാലിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. സന്ദർശനം പൂർണവിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അടിപൊളി ലുക്കിൽ ദുബായിൽ എത്തിയ സ്റ്റാലിൻ മടങ്ങുന്നതും ശരിക്കും സ്റ്റൈൽ മന്നനായാണ്. കാരണം വെറുതേ ദുബായിൽ പോയി മടങ്ങുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് തമിഴ്‌നാട് വികസനം ഉറപ്പാക്കാൻ പാകത്തിന് നിക്ഷേപ ധാരണാപത്രം ഒപ്പിട്ടു കൊ്ണ്ടാണ്. എം.കെ. സ്റ്റാലിന്റെ യു.എ.ഇ. സന്ദർശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപമാണ്.

അഞ്ചുദിവസത്തെ സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വൻവിജയമായതിൽ സന്തോഷമുണ്ടെന്ന് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആറ്് പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ഇതുവഴി 14,700 പേർക്ക് തൊഴിൽ ലഭിക്കും.

വരുംമാസങ്ങളിൽ കൂടുതൽ നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിൻ പറഞ്ഞു. ലുലുഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപകരാറിലാണ് ഒപ്പുവെച്ചത്. 2500 കോടി നിക്ഷേപത്തിൽ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണശാലയും ലുലു തമിഴ്‌നാട്ടിൽ സ്ഥാപിക്കും.

നോബിൾ സ്റ്റീൽസുമായി 1,000 കോടിയുടെയും ടെക്‌സ്റ്റൈൽ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കൽ മേഖലയിലുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ, ചരക്ക് കൈമാറ്റ കമ്പനിയായ ‘ഷറഫ്’ ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളിൽ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ട്രാൻസ്വെൽ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here