‘യഥാർത്ഥത്തിൽ ട്രാപ്പിലൊക്കെ വീഴുന്നത് ഞാനാണ്; ഇതിലും വലിയ ചതികൾ ജീവിതത്തിൽ പറ്റിയിട്ടുണ്ട്’; ബിഗ് ബോസ് ഹൗസിൽ മനസ്സ് തുറന്ന് ലക്ഷ്മി പ്രിയ

0

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ ഭാഷകളിൽ നിരവധി സീസണുകൾ അരങ്ങേറിയ ശേഷമാണ് മലയാളത്തിലും ബി​ഗ് ബോസ് ആരംഭിച്ചത്. വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം ബി​ഗ് ബോസ് മലയാളം നാലാം സീസണിന് ഞായറാഴ്ച കൊടിയേറി. പരിചിതരും അപരിചതരുമായ പതിനേഴോളം ആളുകളാണ് ബി​ഗ് ബോസ് ​ഹൗസിൽ മത്സരാർഥികളായി എത്തിയിരിക്കുന്നത്. സീരിയൽ, സിനിമ, മോഡലിങ്, ബോഡി ബിൽഡിങ്, ഫോട്ടോ​ഗ്രഫി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മത്സരാർഥികളാണ് ഷോയിൽ പങ്കെടുക്കുന്നത്.

ബി​ഗ് ബോസ് സീസൺ നാല് അതിന്റെ മൂന്നാമത്തെ എപ്പിസോഡ് കഴിയുമ്പോൾ തന്നെ ചില പരാതികളും പരിഭവങ്ങളും പല ഭാഗങ്ങളിലുമായി ഉയരുന്നുണ്ട്. ലക്ഷ്മി പ്രിയയെ കുറിച്ചാണ് പലരും പേരെടുത്ത് പറയാതെ വിമർശിക്കുന്നത്. ബി​ഗ് ബോസ് വീട്ടിൽ എന്തൊക്കെയാകും ഇനി വരാൻ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകർ. മൂന്നാമത്തെ എപ്പിസോഡിലെ ഹൈലൈറ്റ് വീക്കിലി ടാസ്ക് തന്നെയായിരുന്നു. ടാസ്കിനിടയിൽ ബ്ലെസ്ലിയുടെ നിലപാടലുകൾ മറ്റു മത്സരാർത്ഥികളുടെ അഭിനന്ദനത്തിന് കാരണമായി. ഡെയ്സിക്ക് വേണ്ടി പാവ കൈമാറിയ ബ്ലെസ്ലി ഒടുവിൽ വീടിന് പുറത്തായതായിരുന്നു ഷോയിൽ ലക്ഷ്മിയുടെയും ഡോ. റോബിന്റെയും ചർച്ച.

ഭ​ഗവത് ​ഗീതയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പാത്രമറിഞ്ഞ് ഭിക്ഷ കൊടുക്കണമെന്ന്. ആ പാത്രം ഏതെന്ന് ഈ കലിയു​ഗത്തിൽ നമ്മളെങ്ങനെ കണ്ടുപിടിക്കും. യഥാർത്ഥത്തിൽ ട്രാപ്പിലൊക്കെ വീഴുന്നത് ഞാനാണ്. നമ്മളെല്ലാവരും പറഞ്ഞതല്ലേ അവനോട് പോകണ്ടാന്ന് എന്നായിരുന്നു ഡോക്ടറോട് ലക്ഷ്മി പറഞ്ഞത്. പിന്നാലെ മറുപടിയുമായി റോബിനും എത്തി. എല്ലാവർക്കും മനുഷ്യത്വമുണ്ട്. പക്ഷേ ഇത് കളിയാണ്. ആരുടെ മനസ്സും എപ്പോൾ വേണമെങ്കിലും മാറാം. ഞാൻ ഇങ്ങനെ പറയുന്നതിൽ വിഷമമൊന്നും തോന്നരുതെന്നും ഈ ഒരു ​ഗെയിമിന്റെ അടിസ്ഥാനത്തിൽ നമ്മൾ ആരെയും ജഡ്ജ് ചെയ്യരുതെന്നുമായിരുന്നു റോബിൻ പറഞ്ഞത്. ഇതിലും വലിയ ചതികൾ ജീവിതത്തിൽ പറ്റിയതുകൊണ്ട് എനിക്കിതിലൊന്നും ഒരു വിഷയവുമില്ലെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.

ഏറെ രസകരമായൊരു വീക്കിലി ടാസ്ക്കായിരുന്നു ഇത്തവണ ബി​ഗ് ബോസ് നൽകിയത്. ‘അകത്തോ പുറത്തോ’ എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഷോയുടെ ആദ്യം തന്നെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ. അവർക്കായിരിക്കും വീടിനുള്ളിലെ അഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാൻ അവകാശം ഉള്ളവരും. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബി​ഗ് ബോസിന്റെ ഇൻസ്ട്രക്ഷൻ.

പാവകൾ കൈവശം വച്ചിരുന്ന റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാൽ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്സിക്ക് കൈമാറി. എന്നാൽ ​ഗെയിം ​ഗെയിമായി എടുത്ത ഡെയ്സി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. അതിന്റെ അവകാശം ഡെയ്സിക്ക് ആയിരിക്കുമെന്ന് ബി​ഗ് ബോസും അറിയിക്കുക ആയിരുന്നു. പിന്നാലെ ബ്ലെസ്ലി കാണിച്ച പ്രവൃത്തിയെ അഭിനന്ദിച്ച് മറ്റ് മത്സരാർത്ഥികൾ രം​ഗത്തെത്തി. ബ്ലെസ്ലിയുടെ നല്ല മനസ്സ് മനസ്സിലാക്കിയ റോൺസൺ ബ്ലെസ്ലിക്ക് ഭക്ഷണം കഴിക്കുന്നതിനായി തന്റെ പാവ വിട്ടു നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here