“കറന്‍റ് ബില്ല് കൂടിയാലെന്താ..? കറുത്ത കാർണിവൽ വാങ്ങിയല്ലോ!’

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പേഴ്സണല്‍ എസ്കോര്‍ട്ടിനും വേണ്ടി പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെയും, കെ റെയിൽ, കെ ഫോണ്‍ പോലുള്ള “കെ’ യില്‍ തുടങ്ങുന്ന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെയും മുഖ്യമന്ത്രിക്ക് വേണ്ടി പുതുതായി വാങ്ങാനിരിക്കുന്ന കറുത്ത കിയ കാര്‍ണിവല്‍ കാറിനെയും പരാമര്‍ശിക്കുന്ന തരത്തിലാണ് രാഹുല്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here