റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രെയ്ന്‍ സേന

0

റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് യുക്രെയ്ന്‍ സേന. 9,000 സൈനികരെ വധിച്ചു. 217 ടാങ്കുകളും 30 യുദ്ധവിമാനങ്ങളും നശിപ്പിച്ചു. റഷ്യക്ക് 31 ഹെലികോപ്റ്ററുകളും 60 ഇന്ധന ടാങ്കുകളും നഷ്ടമായെന്ന് യുക്രെയ്ന്‍. റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലികമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്ന് താല്‍പര്യമില്ല.  498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ പ്രതിരോധവകുപ്പ് സ്ഥിരീകരിച്ചു. റഷ്യ–യുക്രെയ്ന്‍ രണ്ടാംവട്ട സമാധാനചര്‍ച്ച ഇന്ന് ബെലാറൂസ് പോളണ്ട് അതിര്‍ത്തിയില്‍ നടക്കും. വെടിനിര്‍ത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി അറിയിച്ചു. യുക്രെയിനില്‍ നിന്ന് ഇതുവരെ  പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് യു.എന്‍ അറിയിച്ചു. ആകെ ജനസംഖ്യയുടെ രണ്ടു ശതമാനവും രാജ്യം വിട്ടു.

Leave a Reply