മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

0

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ നെല്ലിക്കുഴി കുഴിവേലിപ്പാടത്ത് വീട്ടിൽ രാകേഷ് (21), പതിനേഴ് കാരൻ എന്നിവരാണ് കോതമംഗലം പോലീസിൻറെ പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റുമായാണ് വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം നെല്ലിക്കുഴിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ 1

എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ റജി, മാഹിൻ സലിം, ഷാജി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here