വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ്, വയോധികനെ വെട്ടിപരുക്കേൽപിച്ചു

0

വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ്, വയോധികനെ വെട്ടിപരുക്കേൽപിച്ചു. കുണ്ടമൺഭാഗം കടവിള ഉത്രാടത്തിൽ പത്മനാഭപിള്ളയ്ക്കാണ് (80) പരുക്കേറ്റത്. സംഭവത്തിൽ വിളവൂർക്കൽ കുരിശുമുട്ടം ഗംഗോത്രിയിൽ വൈശാഖിനെ (20) മലയിൻകീഴ് പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന പത്മനാഭപിള്ളയെ വൈശാഖ് ആക്രമിക്കുകയായിരുന്നു. ആക്രമണ സമയം പത്മനാഭപിള്ളയുടെ ഭാര്യയും ചെറുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പേഴേക്കും അക്രമി കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടി.

മാസങ്ങൾക്ക് മുൻപ് വരെ പത്മനാഭപിള്ളയുടെ വീടിന്റെ എതിർവശത്താണ് വൈശാഖിന്റെ കുടുംബം താമസിച്ചിരുന്നത്. ലഹരിക്ക് അടിമയായ ഇദ്ദേഹത്തെ ചികിത്സകേന്ദ്രത്തിൽ പ്രവേശിച്ചിരുന്നു. പരുക്കേറ്റ പത്മാഭപിള്ളയെ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വൈശാഖിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply