ട്രോജൻ നിങ്ങളെ ചിന്തിപ്പിക്കും !

0

പ്രേമത്തിന് ശേഷം പ്രേമം ഫെയിംസ് ഒന്നിച്ചെത്തിയ മലയാള ചിത്രമാണ് ‘ട്രോജൻ’. നവാഗതനായ ഡോ.ജിസ് തോമസാണ് ചിത്രത്തിന്റെ സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒരു സാഹസികയാത്രയുടെയും അതിനോടനുബന്ധിച്ച് ഉണ്ടാവുന്ന സങ്കീർണ്ണതകളും നിറഞ്ഞതാണ് ചിത്രം. നാല് സുഹൃത്തുക്കളും അവരുടെ ഇടയിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ ഹ്യൂമറും സസ്‌പെൻസും ഉൾക്കൊള്ളിച്ച് ഒരുക്കിയതാണ് സിനിമ.

പേര് സൂചിപ്പിക്കുന്നതുപോലെ കഥാപാത്രങ്ങളുടെ ജീവിതത്തിൽ ട്രോജനായി ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും പശ്ചാത്തലമാക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആനന്ദും ഗൗരിയും തമ്മിലുള്ള പ്രണയവും, അത് വിവാഹത്തിലേക്കെത്തിക്കാനായി അവർ നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അവർ അനുഭവിക്കുന്ന മാനസ്സിക സങ്കർഷവുമെല്ലാം ചിത്രത്തിൽ കാണാനാവും. ഒരു ഹർത്താൽ ദിനം ശരാശരി മലയാളിയുടെ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളും കൃത്യമായി ചിത്രത്തിൽ വരച്ചുകാട്ടുന്നുണ്ട്. നിശ്ചയിച്ചുറപ്പിച്ച തീരുമാനങ്ങളും പദ്ധതികളും പ്രതീക്ഷകൽക്ക് വിപരീതമായി നടക്കുന്നത് കാണുമ്പോൾ എവിടെയൊക്കെയോ നമ്മൾ നമ്മളിലേക്ക് തന്നെ നോക്കും.

ശബരീഷ് വർമ്മയാണ് ആനന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. ഷീലു എബ്രഹാമാണ് മീര ഐപിഎസ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. മുകുന്ദൻ, നോബി മാർക്കോസ്, രശ്മി ബോബൻ, ജൂഡ് ആന്തണി ജോസഫ്, കൃഷ്ണ ശങ്കർ എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. മഹേഷ്‌ മാധവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശബരീഷ് വർമ്മയിടെ വരികൾക്ക് സേജോ ജോൺ സം​ഗീതം
പകർന്നിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here