മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുന്നത‌ു തടഞ്ഞ മക്കളെ പിതാവ് കൊലപ്പെടുത്തി

0

ചെന്നൈ: മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുന്നത‌ു തടഞ്ഞ മക്കളെ പിതാവ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ മധുരപ്പാക്കത്താണ് സംഭവം. 16, ഒന്‍പത് വയസുള്ള കുട്ടികളെയാണ് പിതാവ് കൊന്നത്.

പി​താ​വ് ഗോ​വി​ന്ദ​രാ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തു. ഇ​യാ​ള്‍ പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ഭാര്യയെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ഗോ​വി​ന്ദ​രാ​ജി​ന്‍റെ മ​ര്‍​ദ​ന​ത്തി​ല്‍ മ​നം​നൊ​ന്തു മ​റ്റൊ​രു മ​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

മ​ദ്യ​പാ​നം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ക്ക​ളെ ഇ​യാ​ള്‍ അ​ടി​ച്ചു വീ​ഴ്ത്തി​യ​തി​നു ശേ​ഷം മു​റി​യി​ലി​ട്ടു പൂ​ട്ടി. പി​ന്നീ​ടും ഇ​യാ​ള്‍ മ​ദ്യ​പാ​നം തു​ട​ര്‍​ന്നു. സ്‌​കൂ​ള്‍ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ മ​റ്റൊ​രു കു​ട്ടി​യാ​ണ് സം​ഭ​വം ക​ണ്ട​ത്. കു​ട്ടി വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​ക്ഷേ, മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തുനി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഗോ​വി​ന്ദ​രാ​ജി​നെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു വ​ച്ച​തി​നു ശേ​ഷം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here