അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് കോടതി ഈ മാസം 11 ലേക്കു മാറ്റി

0

മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് കോടതി ഈ മാസം 11 ലേക്കു മാറ്റി. വെള്ളിയാഴ്ചയും മുഴുവൻ രേഖകളും കിട്ടിയില്ലെന്ന പരാതി പ്രതിഭാഗം വക്കീൽ കോടതിയിൽ ആവർത്തിച്ചു. കോടതിയിൽ രണ്ടു സാക്ഷികൾ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചില്ലെന്നാണ് ഇന്നലെ കോടതിയിൽ പ്രതിഭാഗം പറഞ്ഞത്.

ഇ​ക്കാ​ര്യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​തു ന​ൽ​കാ​മാ​യി​രു​ന്നു​വെ​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ത​ങ്ങ​ൾ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു​മു​ന്പ് പ്ര​തി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള രേ​ഖ​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യി​ല്ല. അ​തി​നാ​ൽ ആ ​ലി​സ്റ്റ് ന​ൽ​ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യോ​ടു പ​റ​ഞ്ഞു.

ലി​സ്റ്റ് ന​ൽ​കാ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

Leave a Reply