കാറിന്റെ പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

0

പെരുമ്പാവൂർ: കാറിന്റെ പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പോഞ്ഞാശ്ശേരി പഴന്തുടിയിൽ വീട്ടിൽ വിനു വി രാജശേഖരനാണ് ( ബെന്നി 42 ) മരിച്ചത്. എം സി റോഡിൽ കാഞ്ഞിരക്കാട് ചൊവ്വ രാത്രി 8.30 നായിരുന്നു അപകടം. കോടനാട് ജെ സി ബി ഓപ്പറേറ്ററായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധൻ രാവിലെ 8ന് മരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 ന് കീഴ്മാട് പൊതു ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. –

Leave a Reply