മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന്
ഫ്രറ്റേണിറ്റി മൂവ്മെന്റ്

0

കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്നും സാമൂഹിക നീതിയെ ഉയർത്തി പിടിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ഷെഫ്റിൻ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെൻറിൻ്റെ കൂട്ടായ്മയായ മെഡിക്കൽ ഫ്രറ്റേൺസ് സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന്<br>ഫ്രറ്റേണിറ്റി മൂവ്മെന്റ് 1

ഹൗസ് സർജൻസി സ്റ്റൈപന്റ് വിഷയത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഗവ. കോളേജുകൾക്ക്‌ സമാനമായ രീതിയിൽ സ്റ്റൈപന്റ്‌ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്തുക,കേരളത്തിന് പുറത്ത് ഇതര പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യതയും പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ അനുവദിക്കുകയും ചെയ്യുക,ജെ.പി.എച്ച്.എൻ പരീക്ഷക്ക് ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നത് ജെ.പി.എച്ച്.എൻ കോഴ്സ് പഠിച്ചിറങ്ങിയരോടുള്ള അനീതിയാണ്,ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുക,യുക്രയിനിൽ നിന്ന് മടങ്ങി വന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ അവസരം ഒരുക്കുക എന്നീ പ്രമേയങ്ങൾ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഹ്സൻ അലി, നജ്ദ ഗദ്ദാഫി,ഫസീല പി.എ, ഷേർഷാർ അലി,ദാനിഷ് കെ.എൻ, ഷെഹ്‌മ കെ.പി എന്നിവർ അവതരിപ്പിച്ചു.

പ്രകൃതിക്ഷോഭങ്ങൾ, ദുരന്തങ്ങൾ തുടർച്ചയാവുന്ന കേരളത്തിൽ ദുരന്ത മേഖലകളിൽ സേവനം അനുഷ്ഠിക്കാൻ സന്നദ്ധരായ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അടങ്ങുന്ന മെഡിക്കൽ ഫ്രറ്റേൺസ്‌ മെഡിക്കൽ എയ്ഡ് ടീമിന്റെ പ്രഖ്യാപനം മുൻ അട്ടപ്പാടി നോഡൽ മെഡിക്കൽ ഓഫീസർ ഡോ. പ്രഭുദാസ് നിർവഹിച്ചു.
മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൺവീനർ നബീൽ അമീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന വ്യത്യസ്തമായ പാനൽ ചർച്ചകൾക്ക് ഡോ. ബദീഉസ്സമാൻ, ഡോ. പി.കെ സാദിഖ്, ഡോ. എ.കെ സഫീർ കെ.കെ അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ സംസ്ഥാന ജന. സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് മഹേഷ് തോന്നയ്ക്കൽ,ഫസ്ന മിയാൻ, സെക്രട്ടറി അമീൻ റിയാസ്‌, എറണാകുളം ജില്ല പ്രസിഡൻറ് മുഫീദ് കെ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ് ഫസ്ന മിയാൻ പതാക ഉയർത്തിയതോടെ ആണ് സമ്മിറ്റ് ആരംഭിച്ചത്.വിവിധ മെഡിക്കൽ കോളേജിൽ നിന്നുമായി നിരവധി പ്രതിനിധികൾ മെഡിക്കൽ സമ്മിറ്റിൽ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here